ഒന്നരവയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം; അമ്മക്കും പങ്കെന്ന് പൊലീസ്

കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് മർദനമേറ്റത്.

Update: 2023-12-31 09:48 GMT
Advertising

ആലപ്പുഴ: ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് മർദനമേറ്റത്. കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

കൃഷ്ണജിത്ത് അമ്മയോടൊപ്പമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ദേഹം മുഴുവൻ ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. അമ്മയുടെ സുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാർ ആണ് കുട്ടിയെ മർദിച്ചത്. അമ്മയും കുട്ടിയെ മർദിച്ചിട്ടുണ്ടെന്നും അവർക്കെതിരെയും കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News