'ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണം എന്ന പ്രസ്താവന തെറ്റായി'; എ.കെ ബാലനെതിരെ രൂക്ഷ വിമർശനം
സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണ് പി.ബി അംഗത്തെ മത്സരിപ്പിച്ചിട്ടും തോൽക്കാൻ കാരണമെന്നും വിമർശനം
Update: 2024-06-24 04:21 GMT
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലനെതിരെ രൂക്ഷ വിമർശനം. ചിഹ്നം സംരക്ഷിക്കാൻ വോട്ട് പിടിക്കണം എന്ന എ.കെ ബാലന്‍റെ പ്രസ്താവന തെറ്റായിപ്പോയി. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കിടെയായിരുന്നു എ.കെ ബാലന്‍റെ ഈ പ്രസ്താവന. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ പരിഹസിക്കാനുള്ള രീതിയിലുള്ളതായിരുന്നു ഈ പ്രസ്താവനയെന്നായിരുന്നു വിമര്‍ശനം.
നെല്ല് സംഭരണത്തിൽ പോരായ്മകൾ ഉണ്ടായി, ഇത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു.സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണ് പി,ബി അംഗത്തെ മത്സരിപ്പിച്ചിട്ടും തോൽക്കാൻ കാരണമെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെയും യോഗത്തിൽ വിമർശനമുയര്‍ന്നു.