ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുവിടുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിമർശനം
പൊലീസ് അന്വേഷണത്തിന് പുതിയ മാർഗരേഖയും പുറത്തിറക്കി
Update: 2021-12-10 11:39 GMT
ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുവിടുന്നതായി ഡിജിപി വിളിച്ച യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ വിമർശനം. ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് പരാതി കിട്ടിയാൽ ജില്ലാ പൊലീസ് മേധാവിമാർ അന്വേഷിക്കണമെന്ന് ഡിജിപി നിർദേശിച്ചു.
കൂടാതെ പൊലീസ് അന്വേഷണത്തിന് പുതിയ മാർഗരേഖയും പുറത്തിറക്കി. അതിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിലെ അന്വേഷണം ഈ മാസം തന്നെ തീർക്കണം. നിലവിലുള്ള കേസുകളിൽ 31 നകം കുറ്റപത്രം നൽകണമെന്നും അന്വേഷണത്തിന് ഐ.ജിമാർ നേരിട് മേൽനോട്ടം വഹിക്കണമെന്നും നിര്‍ദേശമുണ്ട്.
ഗാർഹിക പീഡന പരാതിയിൽ എഫ്. ഐ ആർ ഉടൻ റജിസ്റ്റർ ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിളിച്ച യോഗത്തിലാണ് തീരുമാനം.