'വിളിച്ചത് സിപിഎം എംഎല്‍എയെ, കുട്ടി ബാലസംഘം, അച്ഛന്‍ സിഐടിയു'; പ്രതികരണവുമായി വി.ടി ബൽറാം

അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മർദ്ദത്തിലാക്കി പരാതിയില്ലെന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിൻ്റെ മുൻ എംഎൽഎ അടക്കമുള്ള പ്രാദേശിക നേതാക്കളാണെന്ന് ബൽറാം ആരോപിച്ചു

Update: 2021-07-05 10:10 GMT
Advertising

ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് എം.മുകേഷ് എംഎല്‍എ കയര്‍ത്ത് സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി വി.ടി ബൽറാം. അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മർദ്ദത്തിലാക്കി പരാതിയില്ലെന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിൻ്റെ മുൻ എംഎൽഎ അടക്കമുള്ള പ്രാദേശിക നേതാക്കളാണെന്ന് ബൽറാം ആരോപിച്ചു.

'വിളിച്ച കുട്ടി ഷാഫി പറമ്പിലിൻ്റെ ബന്ധു ബാസിത് ആണ്. തെളിവുകൾ പിന്നാലെ വരും! രാഹുൽ ഗാന്ധി മുതൽ രാഹുൽ മാങ്കൂട്ടത്തിൽ വരെയുള്ളവർക്ക് നേരെ കുറ്റപ്പെടുത്തലുകൾ. താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യൽ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയിൽപ്പോലും വലിയ ആയുസില്ലാത്ത വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത്. പൂർണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിർപക്ഷത്തിൻ്റെ ചുമലിലേക്ക് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ചാരി വെയ്ക്കുന്നത്.'- വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; 

കുട്ടി വിളിച്ചത് സിപിഎം എംഎൽഎയെ, വിളിച്ച കുട്ടി സിപിഎം പോഷക സംഘടനയായ ബാലസംഘത്തിൻ്റെ നേതാവ്, അച്ഛൻ സിഐടിയു നേതാവ്, വിളിക്കുന്നത് സിപിഎം എംഎൽഎ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ നിന്ന്, കുട്ടിക്കെതിരെ കേസ് കൊടുത്തത് മോശമായി സംസാരിച്ച അതേ സിപിഎം എംഎൽഎ, രാഷ്ട്രീയ ഗൂഡാലോചന എന്ന വാദമുയർത്തിയതും അതേ സിപിഎം എംഎൽഎ, അധിക്ഷേപത്തിനിരയായ കുട്ടിയെ സമ്മർദ്ദത്തിലാക്കി "ഇനിക്ക് ഒരു കൊഴപ്പൂല്യ" എന്ന് പറയിപ്പിക്കുന്നത് സിപിഎമ്മിൻ്റെ മുൻ എംഎൽഎ അടക്കമുള്ള പ്രാദേശിക നേതാക്കൾ, അതിനായി കുട്ടിയെ മാറ്റിപ്പാർപ്പിക്കുന്നത് സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിൽ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്നിരുന്നിട്ടും ഇന്നലെ രാത്രി മുതൽ എന്തെല്ലാം ക്യാപ്സ്യൂളുകളാണ് സിപിഎമ്മിൻ്റെ നുണ ഫാക്ടറിയിൽ നിന്ന് കൃത്യമായി തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്യപ്പെട്ടത്! വിളിച്ച കുട്ടി ഷാഫി പറമ്പിലിൻ്റെ ബന്ധു ബാസിത് ആണ്. തെളിവുകൾ പിന്നാലെ വരും! രാഹുൽ ഗാന്ധി മുതൽ രാഹുൽ മാങ്കൂട്ടത്തിൽ വരെയുള്ളവർക്ക് നേരെ കുറ്റപ്പെടുത്തലുകൾ. കോൺഗ്രസുകാർ മുഴുവൻ കഞ്ഞിക്കുഴികളാണെന്ന് പരിഹാസം. എന്തിനിത് ചെയ്തു കോൺഗ്രസ്സേ എന്ന റഹീം മോഡൽ പതിവ് വിലാപം. ഫോൺ റെക്കോഡു ചെയ്ത കുട്ടിയുടെ ദുസ്സാമർത്ഥ്യത്തേക്കുറിച്ച് അധിക്ഷേപങ്ങൾ. ഞങ്ങടെ മുകേഷേട്ടൻ പാവാടാ മട്ടിലുള്ള ന്യായീകരണങ്ങൾ. തിരക്കുള്ള ജനപ്രതിനിധികളെ നേരിട്ട് ഫോണിൽ വിളിക്കുന്നതിലെ അപാകത സംബന്ധിച്ച താത്വിക വിശകലനങ്ങൾ. താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യൽ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയിൽപ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം. പൂർണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിർപക്ഷത്തിൻ്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നത്. കണ്ണും പൂട്ടിയുള്ള ന്യായീകരണമല്ലാതെ സംഭവത്തിൻ്റെ മെറിറ്റിൽ അഭിപ്രായം പറഞ്ഞ സിപിഎം പ്രൊഫൈലുകളും അപൂർവ്വങ്ങളിൽ അത്യപൂർവ്വമാണ്. നോക്കൂ, എത്ര കൃത്യമായാണ്, എത്ര നിർലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിൻ്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത് !!

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News