വിദ്യാഭ്യാസരംഗം ലിബറൽ ഒളിയജണ്ടകൾ നടപ്പാക്കാനുള്ള വേദിയാകരുത്-വിസ്ഡം

ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ധാർമിക സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്ന് വിസ്ഡം ഭാരവാഹികൾ പറഞ്ഞു.

Update: 2022-07-28 16:04 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ സംഘടനകൾ ജാഗ്രത കാമിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി പുറത്തിറക്കിയ സമൂഹ ചർച്ചക്കായുള്ള കരട് രേഖയിലെ നിർദ്ദേശങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നവയാണ്. മത- രാഷ്ട്രീയ- സാംസ്‌കാരിക- വിദ്യാഭ്യാസ- അധ്യാപക സംഘടനകൾ ഒറ്റക്കും കൂട്ടായും വിശദമായ ചർച്ചകൾ സംഘടിപ്പിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് എന്നിവർ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിലൂടെ നടക്കുന്നത് ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ കൊണ്ടുവരാനുള്ള നീക്കമാണ്. ലിബറൽ ചിന്താഗതിക്കാരുടെ ഒളിയജണ്ടകൾ നടപ്പാക്കാനുള്ള വേദിയായി വിദ്യാഭ്യാസ രംഗം മാറിക്കൂടാ എന്നത് ഉറപ്പ് വരുത്തണം. ഇത്രയും കാലം നമ്മുടെ നാട്ടിൽ നിലനിന്ന് പോന്ന ആൺ പെൺ കാഴ്ചപ്പാടിൽ വലിയ വ്യത്യാസമുണ്ടാകാൻ പോകുന്ന പ്രക്രിയയാണ് നടക്കാൻ പോകുന്നതെന്നും ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യൻ സംസ്‌കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണെന്നും വിസ്ഡം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ജൻഡർ ന്യൂട്രാലിറ്റി പാശ്ചാത്യൻ നാടുകളിൽ ജൻഡർ ഡിസ്ഫോറിയയിലേക്ക് വഴിമാറിയതിന്റെ പേരിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് പഠനം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കുടുംബ സംവിധാനത്തെ ബാധിക്കുന്ന ഏതൊരു നീക്കവും കുത്തഴിഞ്ഞ ധാർമിക രംഗത്തിന് കളമൊരുക്കും. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിന് പാഠപുസ്തകങ്ങൾ കാരണമാകരുത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ധാർമിക സമൂഹ സൃഷ്ടിക്ക് അനിവാര്യമെന്നും ഭാരവാഹികൾ പറഞ്ഞു.

ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. ചർച്ചകൾക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും സർക്കാറും അംഗീകാരം നൽകുന്നതോടെ പാഠ്യപദ്ധതി ചട്ടക്കൂട് അധിഷ്ഠിതമായ പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News