എട്ട് രാപ്പകലുകൾ നീണ്ട സിനിമാവസന്തത്തിന് തിരശ്ശീല; ഐഎഫ്എഫ്കെ കൊടിയിറങ്ങി

അലെജോഡ്രോ സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം ഉതമക്കാണ് സുവർണ ചകോരം

Update: 2022-12-17 01:47 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: എട്ട് രാപകലുകൾ നിറഞ്ഞ സിനിമാ വസന്തത്തിന് തിരുവനന്തപുരത്ത് കൊടിയിറങ്ങി. അലെജോഡ്രോ സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം ഉതമക്കാണ് സുവർണ ചകോരം .

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്തെ മയക്കമാണ് ജനപ്രിയ ചിത്രം. തലസ്ഥാനത്തെ സിനിമ ഉത്സവത്തിന് സമാപനം. 185 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയിൽ സ്പാനിഷ് ചിത്രം ഉതമ സുവർണ ചകോരം സ്വന്തമാക്കി.

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഹങ്കേറിയൻ സംവിധായകൻ ബേല താറിന് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു.

മികച്ച സംവിധായകനുള്ള രജത ചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ യ്ക്കാണ് .മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ആലത്തിന് ലഭിച്ചു .മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി എസ്‌ സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി . ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ്‌ ചൗഹാൻ അർഹനായി.

ചിത്രങ്ങളുടെ മൂല്യം കൊണ്ടും പ്രേക്ഷരുടെ എണ്ണം കൊണ്ടും മേള വ്യത്യസ്തമായിയെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇതിനിടെ പ്രസംഗിക്കാൻ തുടങ്ങിയ ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ കൂവലോടെയാണ് കാണികൾവരവേറ്റത്. തളിപ്പറമ്പിൽ അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ലോഗൊയും ചടങ്ങിൽ പ്രദർശിപ്പിച്ചു

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News