രാമനാട്ടുകര സ്വർണക്കടത്ത്: ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്
അർജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് പറഞ്ഞു
രാമനാട്ടുകര സ്വർണക്കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. വാട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. അർജുൻ അന്വേഷണത്തിലൂടെ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
അർജുന്റെ ബിനാമിയാണ് സജേഷെന്നും കസ്റ്റംസ് പറഞ്ഞു .ഷഫീഖിന്റെ പക്കൽ കള്ളക്കടത്ത് സ്വർണമുണ്ടായിരുന്നെന്ന് അർജുന് അറിയാമായിരുന്നു. ഇക്കാര്യം ഷഫീഖിന്റെ മൊഴിയിൽ നിന്ന് തന്നെ വ്യക്തമാണ്.
എന്നാൽ കസ്റ്റംസിന്റെ വാദങ്ങൾ അർജുൻ ആയങ്കി നിഷേധിച്ചു. അർജുന്റെ നാട്ടുകാരനും സുഹൃത്തുമായ റമീസിന് ഷഫീഖ് പതിനയ്യായിരം രൂപ ഷഫീഖ് നൽകാനുണ്ടെന്നും ഇത് തിരികെ വാങ്ങാനാണ് താൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതെന്നുമായിരുന്നു അർജുന്റെ വാദം.