കേസുകൾ കൂടുന്നു, കോഴിക്കോട്ട് അമ്മ തൊട്ടിൽ സ്ഥാപിക്കണമെന്ന് സി.ഡബ്‌ള്യു.സി
നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്തതായി സി.ഡബ്‌ള്യു.സി
Update: 2022-05-06 10:26 GMT
കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കേസുകൾ കൂടുന്നതിനാൽ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തോട് ചേർന്നു അമ്മ തൊട്ടിൽ സ്ഥാപിക്കണമെന്ന് സി.ഡബ്‌ള്യു.സി. ഇതിന് നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്തതായി സി.ഡബ്‌ള്യു.സി അറിയിച്ചു.
കോഴിക്കോട് രാമനാട്ടുകരയിൽ ഇന്നലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിൻറെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന്, പൊലീസും വനിതാ സെൽ അധികൃതരും സ്ഥലത്തെത്തി കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
CWC wants Amma Thottil to be set up in Kozhikode