ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്ത് തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കും
രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്റ്റ്ഗാർഡും കപ്പലുകളും ഹെലികോപ്ടറുകളും അയച്ചു
Update: 2023-06-13 03:39 GMT
ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്റ്റ്ഗാർഡും കപ്പലുകളും ഹെലികോപ്ടറുകളും അയച്ചിട്ടുണ്ട്. അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും. കൺട്രോൾ റൂമുകൾ തുറക്കും. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഗുജറാത്ത്, തമിഴ്നാട്, പഞ്ചാബ്, ഒഡിഷ എന്നിവിടങ്ങളിലേയ്ക്ക് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ചു. മണിക്കൂറിൽ 125--135 കിലോമീറ്റർ വേഗത്തിൽ സൗരാഷ്ട്ര--കച്ച് മേഖല വഴി 15ന് ഉച്ചയോടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം