അംഗൻവാടി കുട്ടികൾക്കുള്ള അമൃതം പൊടിയിൽ ചത്ത പല്ലി
ആരോഗ്യപ്രവർത്തകരും അംഗന്‍വാടി ജീവനക്കാരും വിവരങ്ങൾ ശേഖരിച്ചു
Update: 2022-04-27 11:05 GMT
തിരുവനന്തപുരം: അംഗന്‍വാടി കുട്ടികള്‍ക്ക് നല്കിയ അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം ഞാണ്ടൂർക്കോണത്താണ് സംഭവം. ആളിതറട്ടയിൽ രേഖയുടെ വീട്ടിലെ അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കഴിഞ്ഞ മാസം വിതരണം ചെയതതായിരുന്നു ഈ പായ്ക്കറ്റ്. ആരോഗ്യപ്രവർത്തകരും അംഗന്‍വാടി ജീവനക്കാരും രേഖയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
അംഗന്‍വാടികൾ മുഖേന കുഞ്ഞുങ്ങൾക്ക് നൽകുന്ന പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി. ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഐ.സി.ഡി.എസ് അംഗന്‍വാടികൾ മുഖേനയാണ് സൗജന്യമായി അമൃതം പൊടി വിതരണം ചെയ്യുന്നത്.