തെരുവ് നായ കടിച്ചുള്ള മരണം; ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ്

വാക്‌സിനെടുത്തിട്ടും മരിച്ചവർ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നു

Update: 2022-08-25 08:19 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തെരുവ് നായ ആക്രമണങ്ങൾ ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. വാക്സിൻ സംബന്ധിച്ച് അനാവശ്യ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.    തെരുവ്  നായകളുടെ കടിയേറ്റ് മരണപെട്ടവരിൽ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല. വാക്‌സിനെടുത്തിട്ടും മരിച്ചവർ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

കോട്ടയത്താണ് തെരുവ് നായ ആക്രമണം രൂക്ഷം. രണ്ടുദിവസം മുൻപ് പതിനൊന്നോളം പേർക്കാണ് ജില്ലയിൽ തെരുവ് നായയുടെ കടിയേറ്റത്. തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News