അനീഷ്യയുടെ മരണം; വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം

കൊല്ലം ജില്ലയ്ക്ക് പുറത്തുളളവരുടെ മൊഴി എടുത്തില്ല

Update: 2024-05-21 01:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: കൊല്ലം പരവൂരിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തിലെ വകുപ്പുതല അന്വേഷണത്തില്‍‌ വീഴ്ചയുണ്ടായെന്ന് ആക്ഷേപം. കൊല്ലം ജില്ലയ്ക്ക് പുറത്തുളളവരുടെ മൊഴി എടുത്തില്ല. കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് സഹായിച്ചെന്നും ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യസമിതി കുറ്റപ്പെടുത്തി.

എപിപി അനീഷ്യയുടെ മരണത്തില്‍ എപിപി കെ.ആർ.ശ്യാംകൃഷ്ണ, ഡപ്യൂട്ടി ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷൻ പി.എം.അബ്ദുൽ ജലീൽ എന്നിവരാണ് കുറ്റാരോപിതര്‍. ഡിഡിപി പ്രതിയായ കേസില്‍ ഇതേ തസ്തികയിലുളള ഉദ്യോഗസ്ഥ വകുപ്പുതല അന്വേഷണം നടത്തിയത് വീഴ്ച ആണെന്ന് ജസ്റ്റിസ് ഫോർ അനീഷ്യ സമിതി അംഗങ്ങൾ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥ ആരില്‍ നിന്നെല്ലാം മൊഴി എടുക്കണമെന്നോ തെളിവ് ശേഖരിക്കണമെന്നോ മാനദണ്ഡം നിശ്ചയിച്ചില്ല എന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാനാണ് ഡിഡിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സഹായിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും മാനസ്സികമായി ബുദ്ധിമുട്ടിച്ചെന്ന്‌ ഡയറിക്കുറിപ്പിലും ശബ്ദരേഖയിലൂടെയും അനീഷ്യ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ജനുവരി 21നാണ് അനീഷ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News