ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ); പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ

നാളെ മഞ്ചേരിയിൽ വെച്ച് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം

Update: 2024-10-05 17:18 GMT
Advertising

മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞതിനു പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പി.വി.അൻവർ എംഎൽഎ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള   എന്ന പേരിൽ പുതിയ പാർട്ടി പ്രസിദ്ധീകരിക്കാനാണ് അൻവർ ഒരുങ്ങുന്നത്. നാളെ മഞ്ചേരിയിൽ വെച്ച് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. തമിഴനാട്ടിലെ ഡിഎംഎകെയുടെ സഖ്യ കക്ഷിയായി കേരളത്തിൽ പ്രവർത്തിക്കുമെന്നാണ് സൂചന.

 അൻവർ തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചു. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ കേരളാ ഡിഎംകെ നേതാക്കൾ അ്ൻവറിനെ കണ്ടിരുന്നു. അൻവറിന്റെ മകൻ റിസ്‌വാൻ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയെ കണ്ടു. ഇതിന് പിന്നാലെയാണ് അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ കണ്ടത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എം. ആര്‍ അജിത് കുമാര്‍ എന്നിവർക്കെതിരായി നിരവധി ആരോപണങ്ങളുമായി അൻവർ രം​ഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം. പിന്നാലെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിയെയും അൻവർ വിമർശിച്ചു. ഇരുവരും അൻവറിനെ തള്ളി രം​ഗത്തുവന്നു. തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് അൻവറിനെ പുറത്താക്കി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News