മലപ്പുറത്ത് ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്

Update: 2024-05-01 03:13 GMT
Advertising

മലപ്പുറം: വേനൽ മഴ പെയ്തതോടെ മലപ്പുറത്ത് മലയോര മേഖലയിൽ ഡെങ്കിപ്പനി പടരുന്നു. നഗരങ്ങളിലെ ഫ്‌ലാറ്റുകളിലുള്ളവർക്കിടയിലും രോഗം പടരുന്നുണ്ട്. നിരവധി പേർ ചികിത്സ തേടി.

സാധാരണ മഴകാലത്താണ് ഡെങ്കി കൊതുകുകൾ പെരുകുകയും രോഗം പടർന്ന് പിടിക്കുകയും ചെയ്യാറുളളത്. കടുത്ത വേനലിലും മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ ഡെങ്കിപ്പനി പടരുകയാണ്. കഴിഞ്ഞ വേനലിൽ ഉള്ളതിന്റെ മൂന്നിരട്ടി ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ഗുരുതരമായാൽ മരണംവരെ സംഭവിക്കാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

വേനൽ മഴയാണ് ഡെങ്കിപ്പനി പടരാൻ ഒരു കാരണം. ഫ്‌ലാറ്റുകളിലും , വീടുകൾക്ക് അകത്ത് ഉള്ള ചെടിച്ചട്ടികളിലെ വെള്ളത്തിൽ നിന്നും റഫ്രിജറേറ്ററിലെ മലിന ജലനത്തിൽ നിന്നും കൊതുക് പെരുകുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ചിക്കൻപോക്‌സ് ഉൾപെടെയുളള വേനൽകാല രോഗങ്ങളും പടർന്ന് പിടിക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News