ആശ്രിതനിയമനം: ഉറപ്പ് പാലിക്കാത്ത ജീവനക്കാർക്കെതിരെ നടപടി, ശമ്പളത്തിൽ നിന്ന് 25% പിടിച്ചെടുക്കും

ആശ്രിതരെ സംരക്ഷിക്കാതെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാനാണ് തീരുമാനം

Update: 2023-07-12 10:49 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ ജോലിയിൽ പ്രവേശിച്ച ശേഷം ഉറപ്പുകൾ പാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകും. ഇതിനായി നിയമനാധികാരികളെ ചുമതലപ്പെടുത്തി ഉത്തരവിറക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 

സമാശ്വാസ തൊഴിൽദാന പദ്ധതികൾ പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കണമെന്ന സമ്മതമൊഴി നൽകിയാണ് സംസ്ഥാന സർക്കാർ ആശ്രിത നിയമനം നൽകുന്നത്. ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ആശ്രിതരെ സംരക്ഷിക്കാതെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 25% തുക പിടിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാനാണ് തീരുമാനം. ആശ്രിതർക്ക് ഇത് സംബന്ധിച്ച് നിയമനാധികാരികൾക്ക് നേരിട്ട് പരാതി നൽകാനുള്ള സംവിധാനവും ഉണ്ടാകും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News