വേമ്പനാട്ട് കായലിന്റെ ആഴം കുറയുന്നു; പഠന റിപ്പോർട്ടുകൾ സർക്കാർ അവഗണിക്കുന്നു
അന്തർ ദേശീയ കായൽനില ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിലാണ് കണ്ടെത്തൽ
വേമ്പനാട്ട് കായലിന്റെ ആഴം അപകടകരമാം വിധം കുറയന്നത് ആശങ്ക ഉയർത്തുന്നു. കായലിന്റെ ജലശേഷി നാലിൽ ഒന്നായി ചുരുങ്ങിയെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ പരിസ്ഥിതി വകുപ്പ് തയ്യാറായിട്ടില്ല. ഇതോടെ കായലിന്റെ ചിലഭാഗങ്ങൾ ചെളിത്തട്ടുകൾ രൂപപ്പെട്ട് ചതുപ്പ് നിലങ്ങളായി മാറുന്നതായും കണ്ടെത്തി.
അന്തർ ദേശീയ കായൽനില ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായത്. ചെളിയും എക്കലും നിറഞ്ഞ് വേമ്പനാട്ട് കായലിന്റെ ആഴം കുറയുന്നതായാണ് പറയുന്നത്. എന്നാൽ കായലിന്റെ ഈ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഒരു വർഷത്തിൽ അധികമായി പരിസ്ഥിതി വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെ കായലിന്റെ ചിലഭാഗങ്ങൾ ചെളിത്തട്ടുകൾ രൂപപ്പെട്ട് ചതുപ്പ് നിലമായി മാറുകയും ചെയ്തിട്ടുണ്ട്. ഇത് ആവാസ്ഥ വ്യവസ്ഥക്ക് തന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
വേമ്പനാട്ട് കായിലിലെ മത്സ്യ സമ്പത്ത് 40 ശതമാനമായി കുറഞ്ഞതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.130 ടൺ എക്കൽ നിലവിൽ വേമ്പനാട്ട് കായലിൽ അടിഞ്ഞ് കൂടിയിട്ടുണ്ട്. 2018ലെയും 2019ലെയും പ്രളയങ്ങളാണ് ഇതിന് കാരണം. 2.5 ക്യുബിക് കിലോമീറ്ററായിരുന്ന കായലിന്റെ ജലശേഷി ഇപ്പോൾ നാലിലൊന്നായി ചുരുങ്ങിയെന്നാണ് പഠനങ്ങൾ പറയുന്നത്.