ശബരിമലയില്‍ അരവണ ക്ഷാമം ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ

പത്ത് ദിവസത്തേക്ക് മാത്രമുള്ള അരവണയേ സ്റ്റോക്കുള്ളുവെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു

Update: 2022-11-24 08:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ശബരിമലയില്‍ അരവണ ക്ഷാമം ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ. പത്ത് ദിവസത്തേക്ക് മാത്രമുള്ള അരവണയേ സ്റ്റോക്കുള്ളുവെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

അരവണ കാന്‍ നിര്‍മിക്കുന്ന കമ്പനിയുടെ നിസ്സഹകരണമാണ് പ്രതിസന്ധിക്ക് കാരണം. ദേവസ്വത്തിന്‍റെ ആവശ്യത്തിനനുസരിച്ച് കമ്പനി അരവണ നിർമാണം വേഗത്തിലാക്കണമെന്ന് കോടതി നിർദേശിച്ചു. നിർമാണം പരിശോധിക്കാനും പുരോഗതി വിലയിരുത്താനും സ്പെഷൽ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നല്‍കി.

ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്‌പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.അരവണ ടിൻ വിതരണത്തിൽ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും വിതരണത്തിൽ കരാറുകാരൻ വീഴ്‌ച്ച വരുത്തിയാൽ കർശന നടപടി എടുക്കാനും ഉത്തരവുണ്ട്.ആവശ്യമായ അരവണ ടിൻ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന് സ്‌പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News