ദേവസ്വം ഭൂമി ദേവസ്വം കമ്മീഷണർ അറിയാതെ പാട്ടത്തിന് നൽകിയെന്ന് പരാതി

ദേവസ്വം ഭൂമിയിൽ ക്ലബ് സിക്സ് എന്ന പേരിൽ കൺവെൻഷൻ സെന്‍റര്‍ ആരംഭിച്ചു

Update: 2022-10-30 01:44 GMT
Advertising

പാലക്കാട്: ദേവസ്വം ഭൂമി ദേവസ്വം കമ്മീഷണർ അറിയാതെ പാട്ടത്തിന് നൽകിയതായി പരാതി. പാലക്കാട് രാമനാഥപുരം ഗ്രാമ ദേവസ്വത്തിന്‍റെ ഭൂമിയാണ് ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെ പാട്ടത്തിന് നൽകിയത്. ഈ ഭൂമിയിൽ ക്ലബ് സിക്സ് എന്ന പേരിൽ കൺവെൻഷൻ സെന്‍ററും ആരംഭിച്ചു.

രാമനാഥപുരം ഗ്രാമദേവസ്വം പ്രസിഡന്‍റ് കെ.പി വിശ്വനാഥനാണ് ദേവസ്വം ഭൂമി ടി മധു എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകിയത്. ആറു പേർ ചേർന്നാണ് ക്ലബ്ബ് 6 എന്ന കൺവെൻഷൻ സെന്‍റർ നിർമിച്ചത്. മാസ വാടക ഇനത്തിൽ 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയ കാര്യം മലബാർ ദേവസ്വം കമ്മീഷണര്‍ അറിഞ്ഞിട്ടുപോലുമില്ലെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.

ആദ്യ വർഷം 99450 രൂപയാണ് വാടക. മുപ്പതാം വർഷത്തിലിത് 4 ലക്ഷം രൂപയാകും. നാളിതുവരെ മലബാർ ദേവസ്വം ബോർഡിന് വാടക ഇനത്തിൽ പണമെന്നും ലഭിച്ചിട്ടില്ല. മൂന്നേക്കർ സ്ഥലമാണ് പാട്ടത്തിന് നൽകിയത്. ദേവസ്വം ബോർഡിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ക്ലബ്ബ് 6 നടത്തിപ്പുകാർ പറയുന്നു. 

ഈ ഭൂമിയിലൂടെ പോയിരുന്ന കാട കനാൽ നികത്തിയതായി പരാതി ഉയർന്നിരുന്നു. എന്നാൽ ജില്ലാ കലക്ടർ ക്ലബ്ബ് 6ന് അനുകൂലമായി ഉത്തരവിറക്കി. ഇതിനും പരാതിക്കാർ അപ്പീൽ പോയിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News