എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഓണാഘോഷത്തിന് അവസരം; പ്രത്യേക ഉത്തരവുമായി ഡിജിപി
യൂണിറ്റ് ചീഫുമാര്‍ ഡ്യൂട്ടി ക്രമീകരിക്കണമെന്നും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്
തിരുവനന്തപുരം: എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷത്തിന് അവസരം നൽകണമെന്ന് ഡിജിപി. ഇതു സംബന്ധിച്ച് ഡിജിപിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി.
യൂണിറ്റ് ചീഫുമാര്‍ ഡ്യൂട്ടി ക്രമീകരിക്കണമെന്നും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാർക്കിടയിൽ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ മാനസിക സമ്മർദത്തിനു ചികിത്സ തേടിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം പുതിയ ഉത്തരവ് പൊലീസ് സേനക്ക് ആശ്വാസമാകും.
Watch Video Report