കൊടകര കുഴല്‍പ്പണ കേസ്; പണം കൊണ്ടുവന്നത് ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേഷിന്‍റെ നിർദ്ദേശപ്രകാരമെന്ന് ധർമരാജന്‍റെ മൊഴി

നേരത്തെ പിടിച്ചെടുത്തത് ബിജെപിയുടെ പണമാണെന്ന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു

Update: 2021-06-15 16:20 GMT
Editor : Nidhin | By : Web Desk
Advertising

കൊടകര കുഴൽപ്പണക്കേസ് പണം കൊണ്ടുവന്നത് ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേഷിന്‍റെ നിർദ്ദേശപ്രകാരമെന്ന് ധർമരാജന്‍റെ മൊഴി. ഓഫീസ് സെക്രട്ടറി ഗിരീഷൻ നായരും ഇക്കാര്യം നിർദ്ദശിച്ചെന്ന് ധർമ്മരാജന്റെ മൊഴിയിലുണ്ട്.

പണം കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്ന് ആലപ്പുഴ ജില്ല ട്രഷറർ കർത്തയ്ക്ക് പണം കൈമാറാൻ നിർദ്ദേശം നൽകിയത് ഗിരീഷനെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നേരത്തെ പിടിച്ചെടുത്തത് ബിജെപിയുടെ പണമാണെന്ന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പണം എത്തിച്ചത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാനാണെന്നും പണം കൊണ്ടുവന്നത് കർണാടകയിൽ നിന്നാണെന്നും പൊലീസ്. കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ച ഹവാലാ പണം എന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News