'ആത്മവിശ്വാസമുണ്ടായിരുന്നു, പക്ഷേ ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല'; നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതായി ആര്യ

ദേശീയതലത്തിൽ 23-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ആര്യ കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്

Update: 2023-06-14 03:45 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആര്യ. ദേശീയതലത്തിൽ 23-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ആര്യ കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ്.

ഈ വിജയത്തിന് ദൈവത്തിനുംമാതാപിതാക്കൾക്കും അധ്യാപകർക്കും നന്ദിപറയുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഒന്നാമതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആര്യ മീഡിയവണിനോട് പറഞ്ഞു.

'ഡൽഹി എയിംസിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നത്.  പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ടെൻഷനുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ നമുക്ക്അടുപ്പമുള്ളവരോട് സംസാരിക്കുകയും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകുക. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും നമ്മൾ വിട്ടുകൊടുക്കാതിരിക്കുക'..എങ്കിൽ ഒന്നും ബാധിക്കില്ലെന്നും ആര്യ പറയുന്നു. 14 മുതല്‍ 15 മണിക്കൂര്‍ ദിവസവും പഠിക്കാനായി മാറ്റിവെച്ചിരുന്നു. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ നന്നായി കഠിനമായി പരിശ്രമിക്കുക.ആത്മവിശ്വാസം കൈവിടാതിരിക്കുക...എങ്കില്‍ വിജയം നിങ്ങളെ തേടിയെത്തും...ആര്യ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News