ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിനും

ഫോറൻസിക് പരിശോധനയിലാണ് ഇരുവരും സംഭാഷണം നടത്തിയെന്ന് വ്യക്തമായത്

Update: 2022-03-16 14:27 GMT
Editor : Dibin Gopan | By : Web Desk
Advertising

ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിനും. ഫോറൻസിക് പരിശോധനയിലാണ് ഇരുവരും സംഭാഷണം നടത്തിയെന്ന് വ്യക്തമായത്. നാല് മിനിറ്റാണ് ഇരുവരും സംസാരിച്ചത്. ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കും മുമ്പാണ് സംഭാഷണം നടന്നത്. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബാഞ്ച് പരിശോധിക്കും.

അതേസമയം, ദിലീപിന്റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ബാർ കൗൺസിലിൻറെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പരാതി നൽകണമെന്നും മറുപടി. പിഴവുകൾ തിരുത്തി നൽകാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു.

അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോൾ പരാതിയുടെ 30 കോപ്പികൾ നൽകണം ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം. ഇത് രണ്ടും നടിയുടെ പരാതിയിൽ ഇല്ലെന്ന്,ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ദിലീപിൻറെ അഭിഭാഷകർക്കെതിരെ പരാതിയുമായി നടി ബാർ കൗൺസിലിലെത്തിയത്. ഫിലിപ്പ് പി.വർഗീസ്, അഡ്വ ബി രാമൻ പിള്ള, സുജേഷ് മേനോൻ തുടങ്ങിയ അഭിഭാഷകർക്കെതിരെയാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും അഭിഭാഷകർ കൂട്ടുനിന്നു എന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിലെ പിഴവുകൾ തിരുത്തി നൽകിയാൽ സ്വീകരിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News