വെന്‍റിലേറ്റര്‍ സൗകര്യം ഇല്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു; നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മ
വെന്‍റിലേറ്റർ സൗകര്യമില്ല എന്ന കാര്യം പറഞ്ഞാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും കുട്ടിയുടെ ഉമ്മ പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരെ കെ. മുരളീധരൻ എം.പിയും രംഗത്തെത്തി
മെഡിക്കൽ കോളേജ് അധികൃതർ ആവശ്യപ്പെട്ടതു കൊണ്ടാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്‍റെ മാതാവ്. വെന്‍റിലേറ്റർ സൗകര്യമില്ല എന്ന കാര്യം പറഞ്ഞാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും കുട്ടിയുടെ ഉമ്മ പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരെ കെ. മുരളീധരൻ എം.പിയും രംഗത്തെത്തി.
ആഗസ്ത് 31നാണ് കുട്ടിയെയും കൊണ്ട് രക്ഷിതാക്കൾ മെഡിക്കൽ കോളേജിലെത്തിയത്. ഒരു ദിവസം അഡ്മിറ്റായതിന് ശേഷം കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇത് കുട്ടിയുടെ വീട്ടുകാരുടെ ആവശ്യപ്രകാരമാണെന്നായിരുന്നു മെഡിക്കൽ കോളേജധികൃതർ പറഞ്ഞത്. എന്നാൽ അങ്ങനെ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരെ വിമർശനവുമായി കെ. മുരളീധരൻ എം.പിയും രംഗത്തെത്തി. സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാനാണെങ്കിൽ ഇവിടെ ആരോഗ്യ വകുപ്പെന്തിനാണെന്ന് മുരളീധരൻ ചോദിച്ചു. നിപ റിസൽട്ട് വന്നെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.