പള്ളികളിലെ നിയന്ത്രണങ്ങൾ: വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് സമസ്ത.

Update: 2021-07-12 10:55 GMT
Editor : rishad | By : Web Desk
Advertising

വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് സമസ്ത. സർക്കാർ വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പൊതു ഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅക്കും(വെള്ളിയാഴ്ച നമസ്കാരം) ബലിപെരുന്നാള്‍ നമസ്കാരത്തിനും അനുമതി ഉണ്ടാവണം. 

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം നാളെ (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്നും സമസ്ത പ്രസ്താവനയിലൂടെ പറഞ്ഞു. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ 40 പേർക്കെങ്കിലും അനുമതി നൽകണമെന്നും പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിക്കണമെന്നും കാന്തപുരം എബി അബൂബക്കര്‍ മുസ് ലിയാരും ആവശ്യപ്പെട്ടിരുന്നു.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News