കോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; യുവതിയടക്കം മൂന്നംഗസംഘം അറസ്റ്റിൽ

എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ മുഹമദ് അനസ്, കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ ഷിജിൻദാസ്, പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ എന്നിവരാണ് പിടിയിലായത്.

Update: 2023-10-03 11:14 GMT
Advertising

കോഴിക്കോട്: ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്നംഗസംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ മുഹമദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി ഷിജിൻദാസ് (27) പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരെ ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്ന് പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. തലേദിവസം രാത്രിയിൽ ഇവർ ഡോക്ടറുമായി റെയിൽവെ സ്റ്റേഷനടുത്തുള്ള ലോഡ്ജിനടുത്തുനിന്ന് പരിചയപ്പെട്ടിരുന്നു. ഡോക്ടർ താമസിക്കുന്ന റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി ഡോക്ടറുടെ റൂമിൽ എത്തി കൊല്ലുമെന്ന് ഭീഷണി പെടുത്തി പണം ആവശ്യപ്പെട്ടു. ഡോക്ടറുടെ കൈവശം പണമില്ല എന്ന് കണ്ടപ്പോൾ ബാങ്ക് അക്കൗണ്ടിൽനിന്ന് ഗൂഗിൾ പേ വഴി 2500 രൂപ അയപ്പിച്ചു.

അനുവും അനസും പരിചയത്തിലായിട്ട് ആറുമാസമായി എന്നാണ് വിവരം. ഇവർ ലഹരി ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് കവർച്ച ചെയ്തത്. പൊലീസ് പിടികൂടാതിരിക്കാൻ അനസും, അനുവും ഡൽഹിയിലേക്ക് പോകുവാൻ പ്ലാൻ ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുളിലാണ് ഇവർ പോലീസ് വലയിലായത്. ഇവർ ഉപയോഗിച്ച ബൈക്കുകളും, മൊബൈൽ ഫോണുകളും വടിവാളും, പൊലീസ് കണ്ടെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News