യുവതിക്ക് നേരെ നായ്ക്കളുടെ ആക്രമണം; ഉടമ റോഷനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Update: 2021-11-15 16:52 GMT
Editor : Dibin Gopan | By : Web Desk
Advertising

താമരശേരിയിൽ നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്. നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദിച്ചുവെന്ന റോഷന്റെ പരാതിയിലാണ് നടപടി. യുവതിയെ നായ്ക്കൾ ആക്രമിച്ച സംഭവത്തിൽ റോഷനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞദിവസമാണ് റോഷന്റെ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് താമരശേരിയിൽ അമ്പായത്തോടിലാണ് വളർത്തു നായ്ക്കൾ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.

നടുറോഡിലിട്ട് നായ്ക്കൾ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.



A case has been registered against the locals who saved a young woman from being attacked by dogs in Thamarassery. Police have registered a case against 20 people in connection with the complaint of Roshan, the owner of the dogs. The action is based on Roshan's complaint that he was beaten. Roshan was released on station bail after being attacked by dogs.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News