നല്ല തേന്മാവിൻ ചുവട്ടിലും പാഴ്‌ചെടികൾ വളരും, അനിലിന്റെ തെറ്റിന് ആന്റണിയെ കുറ്റം പറയരുത്: എൻ.ശംസുദ്ദീൻ

മക്കളുടെ പ്രസ്താവനകളുടെ പേരിൽ പിതാവിന്റെ വിശുദ്ധി അളക്കരുതെന്നും ശംസുദ്ദീൻ പറഞ്ഞു.

Update: 2023-02-01 13:17 GMT
Advertising

തിരുവനന്തപുരം: മകന്റെ പ്രസ്താവനയുടെ പേരിൽ എ.കെ ആന്റണിയെ അധിക്ഷേപിക്കുന്നതിൽ അർഥമില്ലെന്ന് എൻ.ശംസുദ്ദീൻ എം.എൽ.എ. അനിലിന്റെ പ്രസ്താവനയെ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിപക്ഷനേതാവും എല്ലാം തള്ളിപ്പറഞ്ഞു. മക്കളുടെ പ്രസ്താവനകളുടെ പേരിൽ പിതാവിന്റെ വിശുദ്ധി അളക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനത്തിൽ പോലും ഒരു സ്വപ്‌നം പങ്കുവെക്കാൻ സർക്കാറിനായിട്ടില്ല. കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് കുതിക്കുകയാണ്. ഇതിനിടയിലും ധൂർത്തിന് കുറവില്ല. ഒടുവിൽ കെ.വി തോമസിനും നിയമനം കൊടുത്തു. എ. സമ്പത്തിനെ നിയമിച്ചപ്പോൾ പൊതുഖജനാവിൽനിന്ന് പോയത് ഏഴ് കോടി രൂപയാണ്. എന്ത് മെച്ചമാണ് സമ്പത്തിന്റെ നിയമനം കൊണ്ട് കേരളത്തിന് കിട്ടിയതെന്നും ശംസുദ്ദീൻ ചോദിച്ചു.

സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ എല്ലാം കേസെടുക്കുകയാണ്. സ്പീക്കറുടെ കസേര തകർത്തവരാണ് അക്രമത്തിനെതിരെ സംസാരിക്കുന്നത്. കേരളത്തിൽ ലഹരിമാഫിയയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സ്‌കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തി പ്രതിജ്ഞ ചെയ്യിപ്പിച്ചതുകൊണ്ട് കാര്യമില്ല. അതിന് സി.പി.എം വിചാരിക്കണമെന്നും ശംസുദ്ദീൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News