പാലായിൽ നാടകീയ രംഗങ്ങൾ; കറുത്ത ഷർട്ട് ധരിച്ച് ബിനു നഗരസഭയിലേക്ക്‌

'പാർട്ടി തീരുമാനം പൂർണമായും അംഗീകരിക്കുന്നു. ചിലകാര്യങ്ങൾ തുറന്നുപറയാനുണ്ട്. അത് തെരഞ്ഞെടുപ്പിന് ശേഷം തുറന്നുപറയും'

Update: 2023-01-19 05:27 GMT
Editor : rishad | By : Web Desk

ബിനു പുളിക്കകണ്ടം

Advertising

കോട്ടയം: പാലാ നഗരസഭ ചെയർമാൻ സ്ഥാനാർഥി നിർണയത്തിൽ അന്തർ നാടകങ്ങൾ ഉണ്ടായെന്ന് ബിനു പുളിക്കകണ്ടം മീഡിയവണിനോട്.  ചിലർക്ക് രണ്ട് മുഖമുണ്ട്. നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുത് എന്നാണെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു. അതേസമയം കറുത്ത ഷര്‍ട്ട് ധരിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പിനായി പാലാ നഗരസഭയിലേക്ക് പോകുന്നത്. 

പാലാ നഗരസഭയിൽ പാർട്ടിചിഹ്നത്തിൽ ജയിച്ച ഏക സിപിഎം കൗൺസിലറാണ് ബിനു പുളിക്കകണ്ടം. ബാക്കിയുള്ള അഞ്ചുപേരും സ്വതന്ത്രന്മാരാണ്. ബിനുവിനെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം തീരുമാനം. എന്നാല്‍ കേരളകോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം തീരുമാനം മാറ്റുകയായിരുന്നു.

'പാർട്ടി തീരുമാനം പൂർണമായും അംഗീകരിക്കുന്നു. ചിലകാര്യങ്ങൾ തുറന്നുപറയാനുണ്ട്. അത് തെരഞ്ഞെടുപ്പിന് ശേഷം തുറന്നുപറയും. അന്തർനാടകങ്ങൾ ഉണ്ടായി. ചിലർക്ക് രണ്ട് മുഖം, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷരുതെന്ന് കേട്ടിട്ടുണ്ട്, അതിനാൽ ഞാൻ നന്മ പ്രതീക്ഷിച്ചിരുന്നില്ല. കയ്യാങ്കളിയുടെ വീഡിയോ ബോധപൂർവം പ്രചരിപ്പിച്ചു. എന്നെ ആദ്യമെ ഉപദ്രവിക്കുന്നത് ലോകം കണ്ടതാണ്, അടിസ്ഥാനപരമായി ഞാനൊരു പാലാക്കാരനാണ്. അടികൊണ്ട് വീട്ടിൽ പോകുന്ന പരിപാടി ഇല്ല, സ്വാഭാവിക പ്രതികരണമാണത്'- ബിനു പുളിക്കകണ്ടം പറഞ്ഞു. 

കേരള കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ബിനു പുളിക്കകണ്ടത്തെ പാലാ നഗരസഭയുടെ സിപിഎം ചെയർമാൻ സ്ഥാനാർഥിയാക്കാതിരുന്നത്.  അതേസമയം കറുത്ത് ഷര്‍ട്ട് ധരിച്ചാണ് ബിനു ചെയര്‍മാന്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിനായി പാലാ നഗരസഭയിലേക്ക് എത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത ഷർട്ട് ധരിച്ച എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News