മണലുവിളയിൽ കുടിവെളളം കിട്ടാക്കനി; ലഭിക്കുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം
അർദ്ധരാത്രി വരെ നീളുന്നതാണ് ആഴ്ചയിൽ ഒരിക്കലെത്തുന്ന കുടിവെള്ളത്തിനു വേണ്ടിയുള്ള കോളനിക്കാരുടെ കാത്തിരിപ്പ്
Update: 2024-01-21 02:25 GMT
തിരുവനന്തപുരം: നെയ്യാറ്റിൻകര മണലുവിള കോളനിയിൽ ഇരുപതോളം വരുന്ന കുടുംബങ്ങൾക്ക് കൃത്യമായി കുടിവെള്ളം ലഭിക്കാൻ സംവിധാനങ്ങൾ ഇല്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം കുടിവെള്ള പദ്ധതി വഴി ലഭിക്കുന്ന വെള്ളം ഒന്നിനും തികയാറില്ല.
വല്ലപ്പോഴും ലഭിക്കുന്ന വൈദ്യുതി ഉണ്ടെങ്കിലും കോളനിയിൽ ഒരിടത്തും വഴിവിളക്കുകൾ പോലും ഇല്ല. അർദ്ധരാത്രി വരെ നീളുന്നതാണ് ആഴ്ചയിൽ ഒരിക്കലെത്തുന്ന കുടിവെള്ളത്തിനു വേണ്ടിയുള്ള കോളനിക്കാരുടെ കാത്തിരിപ്പ്.
അല്പനേരം മാത്രം പൈപ്പിലൂടെ എത്തുന്ന വെള്ളം കുപ്പികളിലും കൊച്ചുപാത്രങ്ങളിലും അടക്കം ശേഖരിക്കും. വരുന്ന ഒരാഴ്ചത്തേക്കുള്ള കരുതിവെപ്പ്. ഒരു ചെരുവിൽ ചിതറി കിടക്കുന്നു 30 ഓളം വീടുകളാണ് കോളനി. ഇതിനിടയിലൂടെ സഞ്ചരിക്കുവാൻ വഴി എന്ന് വിളിക്കാവുന്ന ഒന്നില്ല.
Watch Video Story