വാക്‌സിന്‍ ചലഞ്ചിലേക്ക് മല്‍സ്യ വിളവെടുപ്പിലൂടെ പണം കണ്ടെത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
150 കിലോയിലേറെ മത്സ്യം വിറ്റ് ലഭിച്ച 26,850 രൂപയാണ് പ്രവർത്തകർ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്
Update: 2021-05-31 01:55 GMT
വാക്‌സിന്‍ ചലഞ്ചിലേക്ക് മല്‍സ്യ വിളവെടുപ്പിലൂടെ പണം കണ്ടെത്തി തൊടുപുഴയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. 150 കിലോയിലേറെ മത്സ്യം വിറ്റ് ലഭിച്ച 26,850 രൂപയാണ് പ്രവർത്തകർ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്.
പട്ടയംകവലയിലെ വടക്കേല്‍ നിസാറിന്റെ ഒന്നരയേക്കര്‍ വയലില്‍ തീര്‍ത്ത കുളത്തിലായിരുന്നു മല്‍സ്യ കൃഷി നടത്തിയിരുന്നത്.തിലോപ്പിയും വരാലുമായിരുന്നു പ്രധാന കൃഷി.ഇവിടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാക്സിൻ ചലഞ്ചിലേക്കായി മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചത്. ചേറിൽ ഇറങ്ങിയപ്പോൾ ലഭിച്ചത് 150 കിലോയിലധികം മല്‍സ്യം.
മല്‍സ്യം വിറ്റുകിട്ടിയ 26850 രൂപ എം.എം മണി എം.എല്‍.എ മുഖാന്തരമാണ് വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വിളവെടുപ്പും വില്‍പനയും നടത്തിയത്.