സിപിഎം പ്രാദേശിക നേതാവിന്റെ മിശ്രവിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതരും സംഘടനകളും രംഗത്ത്
ശനിയാഴ്ച വൈകീട്ടാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. പിന്നീട് ഇവർ രജിസ്റ്റർ വിവാഹവും നടത്തി. മകളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ജ്യോത്സനയുടെ മാതാപിതാക്കളുടെ ആരോപണം.
Update: 2022-04-12 12:47 GMT
കോഴിക്കോട്: താമരശ്ശേരിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ മിശ്രവിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതരും സംഘടനകളും രംഗത്ത്. കോടഞ്ചേരി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ സെബിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായ ഷിജിൻ എം.എസ് ജ്യോത്സന ജോസഫിനെ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം.
ശനിയാഴ്ച വൈകീട്ടാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. പിന്നീട് ഇവർ രജിസ്റ്റർ വിവാഹവും നടത്തി. മകളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ജ്യോത്സനയുടെ മാതാപിതാക്കളുടെ ആരോപണം. എന്നാൽ താനും ഷിജിനും പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ജ്യോത്സന വീഡിയോ സന്ദേശത്തിൽ പറഞ്ഞു.