'മോദിയും അമിത്ഷായും വിമർശനത്തിന് അതീതരെന്നാണോ മനസിലാക്കേണ്ടത്?' സച്ചിദാനന്ദന് ഐക്യദാർഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ

ഇന്നലെയാണ് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി കവി സച്ചിദാനന്ദൻ രംഗത്തുവരുന്നത്.

Update: 2021-05-09 03:12 GMT
Advertising

സാഹിത്യകാരൻ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം അപലപനീയം എന്ന് ഡി.വൈ.എഫ്.ഐ. സാഹിത്യപ്രേമികളുടെ പ്രിയപ്പെട്ട കവിയാണ് സച്ചിദാനന്ദൻ. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തിൽ ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയുടെ തെളിവാണ്. ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്നലെയാണ് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി കവി സച്ചിദാനന്ദൻ രംഗത്തുവരുന്നത്. ഫേസ്ബുക് പോസ്റ്റുകളും ലൈക്കുകളും 24 മണിക്കൂറേക്കാണ് വിലക്കിയത്. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ പേരിലാണ് വിലക്കെന്ന് സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്കിൽ മോദിയെയും അമിത്ഷായെയും വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കിയ സംഭവം അത്യധികം പ്രതിഷേധാർഹമാണ്. അഭിപ്രായം സ്വതന്ത്രമായി പറയാനും, എഴുതാനുമുള്ള സ്വാതത്ര്യം ഭരണഘടന പൗരന് ഉറപ്പ് നൽകുന്നതാണ്. ആ ഉറപ്പും അവകാശവുമാണ് ഇന്ത്യയിൽ ഹനിക്കപ്പെടുന്നത്. ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

മോദിയും അമിത്ഷായും വിമർശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവം കൂടിയാണ് ഈ ഫെയ്‌സ്ബുക്ക് വിലക്ക്. ഇത് ജനാധിപത്യ വിരുദ്ധമാണ്. മോദിസർക്കാരിന്റേയും സംഘ്പരിവാറിന്റെയും അസഹിഷ്ണുത നിറഞ്ഞ ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലൂടെ അറിയിച്ചു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News