ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം;പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പ് ശ്രദ്ധേയമാവും

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പുമാവും ഇത്തവണത്തെ സമ്മേളനത്തിനെ ശ്രദ്ധേയമാക്കുക

Update: 2022-04-27 01:58 GMT
Advertising

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. പതാക,കൊടിമര ദീപശിഖാ ജാഥകൾ ഇന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനത്തെത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. പൗരാവകാശ പ്രവർത്തക ടീസ്റ്റ സെറ്റിൽ വാദിന്റെ അസൗകര്യത്തെ തുടർന്ന് ഇടതു ചിന്തകൻ സുനിൽ പി ഇളയിടമാവും സമ്മേളനം ഉദ്ഘാടനം ചെയ്യുക. 519 പ്രതിനിധികളും 90 നിരീക്ഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ ട്രാൻസ്‌ജെൻടർ, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരും പ്രതിനിധികളാണ്.

എന്നാൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പുമാവും ഇത്തവണത്തെ സമ്മേളനത്തിനെ ശ്രദ്ധേയമാക്കുക. പാർട്ടിയിലും ബഹുജന സംഘടനകളിലും യുവത്വത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎം തീരുമാനിച്ചിരുന്നത്. എന്നാൽ ഡിവൈഎഫ്‌ഐയുടെ കാര്യത്തിൽ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.

ഭാരവാഹികൾക്കും കമ്മറ്റി അംഗങ്ങൾക്കും 37 വയസാണ് ഡി.വൈ.എഫ്.ഐ നിലവിൽ പരമാവധി പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ബ്ലോക്ക് - ജില്ലാ സമ്മേളനങ്ങളിൽ നടപ്പാക്കിയ മാനദണ്ഡങ്ങൾ സംസ്ഥാന സമ്മേളനത്തിലും ആവർത്തിക്കും. എന്നാൽ ചില പ്രത്യേക പരിഗണനകൾ നൽകി ഏതാനം പേരെ സംസ്ഥാന കമ്മറ്റിയിൽ നിലനിർത്താനും സാധ്യതയുണ്ട്. അതേസമയം പാർട്ടി നേതൃനിരയിലുള്ളവരും ജനപ്രതിനിധികളും സംഘടനയിൽ തുടരേണ്ടതില്ലെന്നാണ് പൊതുവിലെ ധാരണ . ഇതനുസരിച്ച് മുപ്പത്തഞ്ചോളം സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഒഴിവാകുമെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ തന്നെ നൽകുന്ന സൂചന.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News