സംവിധായകനും രചയിതാവിനുമെതിരെ കേസെടുക്കണം; ദി കേരള സ്റ്റോറിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പരാതി

ട്രെയിലർ പ്രദർശിപ്പിക്കുന്നത് വർഗീയ ധ്രുവീകരണവും മുസ്‍ലിം വിരുദ്ധതയും ഉണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു

Update: 2023-05-04 08:31 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ ട്രെയിലറിനെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി. സിനിമയുടെ സംവിധായകനും രചയിതാവിനും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ട്രെയിലർ പ്രദർശിപ്പിക്കുന്നത് വർഗീയ ധ്രുവീകരണവും മുസ്‍ലിം വിരുദ്ധതയും ഉണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. 

സിനിമയുടെ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്‍ലിം സമുദായത്തെ ഐ.എസിൻറെ റിക്രൂട്ടിങ് ഏജൻസിയായി ചിത്രീകരിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നൽകിയ പരാതിയിൽ പറയുന്നു.

ഇത് സാധാരണക്കാരായ ജനങ്ങളിൽ ഭയവും ഭീതിപ്പിക്കും ജനിപ്പിക്കും. കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർധയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാവും. ഈ വ്യാജ നിർമിതിയെ ന്യായീകരിക്കാൻ ചിലർ സംഘടിതമായി മുന്നോട്ടു വരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ ബാധിക്കും. ഇത് തടയേണ്ടതുണ്ട്.

മുസ്‍ലിം സമുദായത്തിൽ പെട്ടവർ മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ പ്രണയത്തിലൂടെ ആകർഷിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിച്ച് തീവ്രവാദ സംഘടനയിലേക്ക് തിരഞ്ഞെടുത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് ട്രെയിലറിലൂടെ പ്രചരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണെന്നും പരാതിയിലുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News