'ഇ.ഡി എന്നെ കസ്റ്റഡിയിലെടുത്തിട്ടില്ല, എൽ.ഡി.എഫുകാരും യു.ഡി.എഫുകാരും ബി.ജെ.പിക്കാരും ചേർന്നാണ് എന്നെ കുരുക്കിയത്'; ഭാസുരാംഗൻ

ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നും ഇ.ഡി ആവശ്യപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗൻ പറഞ്ഞു

Update: 2023-11-10 16:14 GMT
Advertising

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പിൽ തന്നെ ഇ.ഡി കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് മുൻ സി.പി.ഐ നേതാവ് ഭാസുരാംഗൻ. ചോദ്യം ചെയ്യൽ മാത്രമാണ് നടന്നതെന്നും ഇ.ഡി ആവശ്യപ്പെട്ടാൽ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗൻ പറഞ്ഞു.


എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത് എൽ.ഡി.എഫിലെ ഉന്നതനായ നേതാവാണ്. 101 കോടി തട്ടിപ്പ് നടന്നെന്ന് വരുത്തിയതും ആ നേതാവാണ്. അദ്ദേഹം തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ നിന്നുള്ള ആളാണെന്നും വൈരാഗ്യത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും പറഞ്ഞ ഭാസുരാംഗൻ താൻ മിൽമ അഡ്മിനിസ്ട്രേറ്റർ ആയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നും കൂട്ടിച്ചേർത്തു.


കേരള ബാങ്ക് തടഞ്ഞുവെച്ച ഫണ്ട്‌ കിട്ടിയാൽ പ്രശ്നങ്ങൾ തീരും. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ ഒരു ഗൂഢസംഘം ശ്രമിച്ചുവെന്നും അതിൽ എൽ.ഡി.എഫുകാരും യു.ഡി.എഫുകാരും ബി.ജെ.പിക്കാരും ഉണ്ടെന്നും ഭാസുരാംഗൻ ആരോപിച്ചു.


വ്യക്തിവിരോധം, അസൂയ എന്നിവയാണ് ഇതിനെല്ലാം പിന്നിലെന്നും പാർട്ടി കൈവിട്ടു എന്ന് തോന്നിയിട്ടില്ലെന്നും തന്നെ മാധ്യമങ്ങൾ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി രണ്ടര വർഷം കൊണ്ട് ഈ പ്രശ്നം സഹിക്കുകയാണ്. പാർട്ടിക്ക് താൻ വിശദീകരണം നൽകി. പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും തനിക്കെതിരെ പ്രവർത്തിച്ച നേതാവിനെതിരെ പാർട്ടിയിൽ പരാതി നൽകിയെന്നും ഭാസുരാംഗൻ പറഞ്ഞു. 


ഇ.ഡി റെയ്ഡിന് പിന്നാലെ മിൽമ തിരുവനന്തപുരം മേഖല അഡിമിന്ട്രെറ്റീവ് കമ്മിറ്റികൺവീനർ സ്ഥാനത്തു നിന്നും എൻ.ഭാസുരാംഗനെ മാറ്റിയിരുന്നു. പകരം മണി വിശ്വനാഥിനെ നിയമിച്ചിരുന്നു. മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്. ഭാസുരാംഗന് അനുവദിച്ച വാഹനവും മിൽമ തിരിച്ചെടുത്തിരുന്നു. ഇന്നലെയായിരുന്നു നടപടി. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News