യൂത്ത് ലീഗ് മുൻ ദേശീയ അധ്യക്ഷൻ സി.കെ സുബൈറിന് ഇഡിയുടെ നോട്ടീസ്
കത്വ ഫണ്ട് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്
Update: 2021-04-18 07:05 GMT
കത്വ ഫണ്ട് തിരിമറിക്കേസിൽ ഇഡി അന്വേഷണം. ഫണ്ടുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാൻ യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. കൊച്ചിയിലെ ഓഫീസിൽ വ്യാഴാഴ്ച ഹാജരാകാനാണ് നിർദേശം.
കത്വ ഫണ്ട് തിരിമറിയിൽ സി.കെ സുബൈർ ,പി. കെ ഫിറോസ് എന്നിവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം.
ഡല്‍ഹിയില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം സുബൈര്‍ ഫെബ്രുവരിയില്‍ രാജി വച്ചിരുന്നു. യൂത്ത് ലീഗ് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ കത്വ-ഉന്നാവോ ഫണ്ട് പിരിവ് വിവാദവുമായി രാജിക്ക് ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.