സി.എസ്.ഐ സഭാ ആസ്ഥാനത്ത് ഇ.ഡി റെയ്ഡ്
പാളയം എൽ.എം.എസ് ആസ്ഥാനത്തുള്‍പ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്
Update: 2022-07-25 04:02 GMT
തിരുവനന്തപുരം: തിരുവനന്തപുരം സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്. പാളയം എൽ.എം.എസ് ആസ്ഥാനത്തുൾപ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്.
സഭയിലെ പല സാമ്പത്തിക ഇടപാടുകളെകുറിച്ച് ഇതിനു മുന്‍പും ആരോപണങ്ങൾ ഉയർന്നിരുന്നു. കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് കോഴയുടെ പേരിൽ സി.എസ്.ഐ ദക്ഷിണ കേരളാ മഹായിടവകയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. കൂടാതെ ഓഡിറ്റ് നടത്തിയപ്പോൾ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു.
കോഴ ഇടപാടിൽ മുൻ ഡയറക്ടർ ഡോ.ബന്നറ്റ് എബ്രഹാം ,മുൻ കൺട്രോളർ പി.തങ്കരാജ് മുൻ പ്രിൻസിപ്പൽ പി.മധുസൂദനൻ എന്നിവർക്കെതിരെ നിലവിൽ കേസുണ്ട്.