ചന്ദ്രിക കള്ളപ്പണക്കേസ്; ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ്
Update: 2021-08-05 06:44 GMT
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇഡി നോട്ടീസ്. മറ്റന്നാൾ മൊഴിയെടുക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഹൈദരലി തങ്ങളെ കണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ ഹൈദരലി തങ്ങൾക്ക് ബന്ധമില്ല. കെടി ജലീലിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.