വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫീസുകളിൽ ഫയൽ പൂഴ്ത്തലെന്ന് കണ്ടെത്തൽ
അധ്യാപക -അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഫയലുകളാണ് മാസങ്ങളായി തീരുമാനമെടുക്കാതെ പൂഴ്ത്തുന്നത്
Update: 2022-06-17 13:19 GMT
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫീസുകളിൽ ഫയൽ പൂഴ്ത്തലെന്ന് വിജിലൻസ് കണ്ടെത്തൽ. അധ്യാപക -അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഫയലുകളാണ് മാസങ്ങളായി തീരുമാനമെടുക്കാതെ പൂഴ്ത്തുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും,അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസുകളിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. സ്വകാര്യ ട്യൂഷൻ എടുത്ത ഏഴ് അധ്യാപകർക്കെതിരെ വിജിലൻസ് കാരണം കാണിക്കൽ നോട്ടീസും നൽകി.
സംസ്ഥാനത്തെ എ.ഇ.ഒ , ഡി.ഇ.ഒ ഓഫീസുകളിലാണ് ഓപ്പറേഷൻ ജ്യോതി എന്ന പേരിൽ വിജിലൻസ് പരിശോധന നടന്നത്. ഗ്രാന്‍റ് അനുവദിക്കൽ, തസ്തിക സ്ഥിരപ്പെടുത്തൽ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ അഴിമതി നടക്കുന്നു എന്ന് ആരോപണമുണ്ടായിരുന്നു.