കോഴിക്കോട് നഗരത്തിലെ സ്വര്‍ണ കവര്‍ച്ചക്ക് പിന്നില്‍ എട്ടംഗ സംഘം; സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്
നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ 1.2 കിലോഗ്രാം സ്വര്‍ണക്കട്ടികളാണ് കവര്‍ന്നത്
Update: 2021-09-22 02:40 GMT
കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലുണ്ടായ സ്വര്‍ണ കവര്‍ച്ച കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. സിസിടിവി കാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. നാല് ബൈക്കുകളിലായി എട്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ബംഗാള്‍ സ്വദേശി റംസാൻ അലിയിൽ നിന്ന് 1.2 കിലോഗ്രാം സ്വർണമാണ് കവർന്നത്. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
തളിക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ബൈക്കുകളിലെത്തിയ സംഘം റംസാൻ അലിയെ ആക്രമിച്ച ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വര്‍ണക്കട്ടികളാണ് കവര്‍ന്നത്. നഗരത്തിലെ സ്വര്‍ണം ഉരുക്കുന്ന കടയുടെ ഉടമയാണ് ബംഗാള്‍ സ്വദേശിയായ റംസാന്‍ അലി.