ഇലന്തൂർ നരബലി: ഭഗവൽസിങ്ങിനും ലൈലക്കും 13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത

എട്ട് ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസത്തിനായി ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തതാണ്

Update: 2022-10-13 04:10 GMT
Advertising

ഇലന്തൂർ: ഇലന്തൂർ നരബലിക്കേസിലെ പ്രതികളായ ഭഗവൽസിങ്-ലൈല ദമ്പതികൾക്ക് 13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത. പൊലീസിന് നൽകിയ മൊഴിയിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.

എട്ട് ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസത്തിനായി ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തതാണ്. ഇതിൽ അമ്പതിനായിരം രൂപ മാത്രമാണ് തിരിച്ചടച്ചത്. ബാക്കിയുള്ള തുക ആഭിചാരകർമങ്ങൾക്കായി ഉപയോഗിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രണ്ട് വ്യക്തികളിൽ നിന്നും ഒന്നരലക്ഷം രൂപ ഇവർ കടം വാങ്ങിയിരുന്നു. കടബാധ്യത മറി കടക്കുന്നതിനും സാമ്പത്തിക ഉന്നമനത്തിനുമായാണ് ആഭിചാരക്രിയകളടക്കം നടത്തിയതെന്ന് പൊലീസിന് ഇവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളുടെ സാമ്പത്തികവിവരങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

Full View

മൊഴി നൽകിയതിന് സമാനമായ തോതിൽ തന്നെ കടബാധ്യതയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News