വൈദ്യുതി ചാർജ് വർധന; മെയ് മുതൽ പുതിയ നിരക്ക് നിലവിൽ വന്നേക്കും
ഇതിന് മുന്നോടിയായി കെ.എസ്.ഇ.ബി പത്ര പരസ്യം നൽകി
Update: 2022-03-13 06:00 GMT
മെയ് മുതൽ പുതിയ വൈദ്യുതി ചാർജ് നിലവിൽ വന്നേക്കും.നിരക്ക് വർധിപ്പിക്കുന്നതിനുള്ള പൊതു അഭിപ്രായം അറിയാനുള്ള ഹിയറിങ് റെഗുലേറ്ററി കമ്മീഷൻ ഉടൻ ആരംഭിക്കും.ഇതിന് മുന്നോടിയായി കെ.എസ്.ഇ.ബി പത്ര പരസ്യം നൽകി.
പത്ര പരസ്യം നൽകി കഴിഞ്ഞാൽ ഉടൻ തന്നെ നാല് കേന്ദ്രങ്ങളിൽ നേരിട്ട് പൊതുഅഭിപ്രായം തേടുന്ന രീതിയാണ് റെഗുലേറ്ററി കമ്മീഷൻ സ്വീകരിക്കാറുള്ളത്.ഇതനുസരിച്ച് കോഴിക്കോടായിരിക്കും ആദ്യ ഹിയറിങ് നടക്കുക. പിന്നീട് പാലക്കാടും കൊച്ചിയിലും ഹിയറിങ് നടക്കും അവസാന ഹിയറിങ് നടക്കുക തിരുവനന്തപുരത്താണ്.
ഈ ഹിയറിങ്ങുകളിൽ നിന്ന് ലഭിക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്റെ തീരുമാനവും ഒരുമിച്ച് പരിഗണിച്ചതിന് ശേഷമായിരിക്കും താരിഫ് എത്ര വർധിപ്പിക്കണമെന്ന് തീരുമാനിക്കുക. അടുത്ത വർഷത്തേക്കുള്ള താരിഫായിരിക്കും തീരുമാനിക്കുക.