കെ.എസ്.ഇ.ബിയിലെ തര്‍ക്കത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്, പ്രശ്നപരിഹാരത്തിന് ചെയർമാൻ മുന്‍കയ്യെടുക്കും: മന്ത്രി കൃഷ്ണന്‍കുട്ടി

'സമരക്കാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം ഇല്ല'

Update: 2022-04-12 05:48 GMT
Advertising

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ സർക്കാർ തലത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സമരക്കാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം ഇല്ല. ബോർഡ് തലത്തിൽ ചർച്ച നടത്തിയാൽ മതി. പ്രശ്ന പരിഹാരത്തിന് ചെയർമാൻ തന്നെ മുൻകയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി ചെയർമാൻ ബി അശോകുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ചെയര്‍മാന്‍ ബി.അശോകും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ ഇന്നലെ സി.പി.എം പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി മുന്‍മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനു, ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. ഇടതു നേതാക്കള്‍ക്കെതിരായ നടപടിയും സമരത്തിനെതിരെ പ്രഖ്യാപിച്ച ഡയസ്നോണും പിന്‍വലിച്ചുള്ള സമവായമാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് മന്ത്രി കൃഷ്ണന്‍കുട്ടിയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ എ.കെ.ബാലനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ഭാരവാഹികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ചീഫ് ഓഫീസിന് മുന്നില്‍ ഓഫീസേഴ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. മാനേജ്മെന്‍റോ വൈദ്യുതിമന്ത്രിയോ വിളിക്കുന്ന ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News