ഇ.പി എവിടെ?; രാജ്ഭവൻ ധർണയിലെ ജയരാജന്റെ അസാന്നിധ്യം ചർച്ചയാവുന്നു

കണ്ണൂരിലേക്ക് പോയ മുന്നണി കൺവീനർ അവിടുത്തെ പരിപാടിയിലും പങ്കെടുത്തില്ല

Update: 2022-11-15 13:49 GMT
Advertising

തിരുവനന്തപുരം: ഗവർണർക്കെതിരായ എൽഡിഎഫ് സമരത്തിൽ മുന്നണി കൺവീനർ ഇപി.ജയരാജന്റെ അസാന്നിധ്യം ചർച്ചയാകുന്നു. തിരുവനന്തപുരത്തെ രാജ്ഭവൻ ധർണയിൽ പങ്കെടുക്കാൻ ജയരാജൻ എത്തിയില്ല. കണ്ണൂരിലേക്ക് പോയ മുന്നണി കൺവീനർ അവിടുത്തെ പരിപാടിയിലും പങ്കെടുത്തില്ല. നവംബർ 6 വരെ ജയരാജൻ പാർട്ടിയിൽ നിന്ന് അവധി എടുത്തിരുന്നു. അവധി പിന്നെയും നീട്ടി എന്നാണ്  പാർട്ടി പ്രവർത്തകർ നല്‍കുന്ന വിശദീകരണം. എന്നാല്‍ അവധിക്കിടയില്‍ 5,6 തീയതികളിൽ നടന്ന സിപിഎം നേതൃയോഗത്തിൽ ജയരാജൻ പങ്കെടുത്തിരുന്നു.

അതേസമയം ഗവർണറുടെ ഇടപെടലുകളിൽ ജനങ്ങൾക്കുള്ള പ്രതിഷേധം ആരിഫ് മുഹമ്മദ് ഖാനിൽ എത്തിക്കാൻ രാജ്ഭവൻ ധർണയോടെ കഴിഞ്ഞുവെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പ്രതീക്ഷിച്ചയത്ര പ്രവർത്തകരെ രാജ്ഭവന് മുന്നിൽ അണിനിരത്താൻ കഴിഞ്ഞത് തുടർ സമരപരിപാടികൾ നടത്താൻ ഇടത് നേതാക്കൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കേരളത്തിൽ ക്രമസമാധാന തകർച്ചയുണ്ടായെന്ന് വരുത്താൻ ഗവർണർ ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു

കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഗവർണർക്കെതിരെ ഭരണപക്ഷത്തുള്ളവർ രാജ് ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സർക്കാരിനെ ഭരണഘടനപ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഗവർണർക്കെതിരെ ഏതറ്റം വരെയും പോകാനുള്ള പാർട്ടി തീരുമാനം അണികളും ഏറ്റെടുത്തതാണ് ഇന്ന് രാജ് ഭവന് മുന്നിൽ കണ്ടത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News