പകർച്ചവ്യാധി പ്രതിരോധം: പ്രത്യേക ആക്ഷൻ പ്ലാൻ
ആർ.ആർ.ടി യോഗം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി
Update: 2024-06-27 14:03 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കാൻ തീരുമാനമായി. സ്റ്റേറ്റ് ആർ.ആ.ർടി യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പ്രതിരോധത്തിന്റെ ഭാഗമായി വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ചത്ത് കിടക്കുന്ന പക്ഷികളേയും മൃഗങ്ങളേയും കൈ കൊണ്ട് എടുക്കരുത്, ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്‌ക് വയ്ക്കണം, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ദർ മുന്നോട്ട് വെക്കുന്നത്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.