'ജനാഭിമുഖ കുർബാന തുടരണം': അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരം

ഏകികൃത കുർബാന നടത്താൻ സർക്കുലർ ഇറക്കരുതെന്ന ആവശ്യം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ വിശ്വാസികൾ അറിയിച്ചു

Update: 2022-08-24 17:58 GMT
Advertising

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും വിശ്വാസികളും ഉപവാസ സമരം നടത്തി. ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.ഏകികൃത കുർബാന നടത്താൻ സർക്കുലർ ഇറക്കരുതെന്ന ആവശ്യം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ വിശ്വാസികൾ അറിയിച്ചു.

കുർബാന സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് വേണ്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എറണാകുളം കാക്കനാട് കേന്ദ്രീകരിച്ച് സിനഡ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനഡിന്റെ തീരുമാനമെന്നോണം ജനാഭിമുഖ കുർബാന മാറ്റണമെന്ന് പറഞ്ഞുകൊണ്ടുള്ള സർക്കുലർ വൈദികരുടെ നേതൃത്വത്തിൽ ഇറക്കാൻ സഭ തീരുമാനിക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് വിമത വിഭാഗം രാത്രിയിൽ തന്നെ ബിഷപ്പ് ഹൗസിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ബിഷപ്പിനെ കാണാനുള്ള ശ്രമമാണ് ആദ്യമിവർ നടത്തിയത്. ഇത് നടക്കാതെ വന്നതോടെ ഉപവാസസമരം ആരംഭിക്കുകയായിരുന്നു.

സമരം ആരംഭിച്ചതോടുകൂടി ബിഷപ്പ് ഹൗസ് കാര്യത്തിലിടപെട്ടു. അപോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായ മാർ ആൻഡ്രൂസ് താഴത്തിനെ പ്രതിഷേധമറിയിച്ചതോടെ അദ്ദേഹം കാര്യത്തിൽ നേരിട്ടിടപെടുകയും ചെയ്തു. ഏകീകൃത കുർബാന നടത്താനുള്ള സർക്കുലർ ഇറക്കുന്ന സമയത്ത് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാമെന്ന് ബിഷപ്പ് ഉറപ്പ് നൽകിയെന്നാണ് സമരക്കാരുടെ അവകാശവാദം. കാനോനിക സമിതികളുമായി നാലാഴ്ചയ്ക്കുള്ളിൽ ചർച്ച നടത്താമെന്ന് ബിഷപ്പ് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ സമരക്കാർ തീരുമാനിക്കുന്നത്. ചർച്ചകൾക്ക് ശേഷം മാത്രമേ ഒരു സർക്കുലർ ഇടവകകൾക്ക് നൽകൂ എന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് സമരക്കാർ പിരിയുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News