ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ ഹാജരാകാത്തത് അമ്പരപ്പിക്കുന്ന കാര്യം: ഇ.ടി മുഹമ്മദ് ബഷീർ

'ഇവിടെ ആർക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതിവരുത്തേണ്ടത് നാടിന്റെ നിലനിൽപിന് തന്നെ ആവശ്യാണ്'

Update: 2022-05-01 11:42 GMT
Advertising

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിന്റെ ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ പോലും മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഏതൊരു വർഗീയവാദിയും പറയാൻ അറയ്ക്കുന്ന വാക്കുകളാണ് പി.സി ജോർജ് ഉപയോഗിച്ചത്. ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിർത്തുകൊണ്ട് സുപ്രീംകോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ഇവിടെ ആർക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതിവരുത്തേണ്ടത് നാടിന്റെ നിലനിൽപിന് തന്നെ ആവശ്യാണ്.

പി.സി ജോർജിനെ പോലുള്ളവർ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ്. മറ്റൊരാൾക്കും അത്തരമൊരു പരാമർശം നടത്താൻ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കർക്കശമായ നടപടികളും ജോർജിന്റെ പേരിൽ എടുക്കേണ്ടതാണെന്നും ഇ.ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഗുരുതരമായ സ്ഥിതിവിശേഷമാണ് പി.സി.ജോർജ് ഉണ്ടാക്കിയിട്ടുള്ളത്. കൊട്ടിയാഘോഷിച്ച് അറസ്റ്റ് ചെയ്തിട്ട് എന്ത് സംഭവിച്ചു ? ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ പോലും മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്.

ഏതൊരു വർഗീയവാദിയും പറയാൻ അറയ്ക്കുന്ന വാക്കുകളാണ് പിസി ജോർജ് ഉപയോഗിച്ചിട്ടുള്ളത് . ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ അശിഷ് മിശ്രയുടെ ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിർത്തുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് .

ഇവിടെ ആർക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനിൽപിന് തന്നെ ആവശ്യമാണ് . പി സി ജോർജിനെ പോലുള്ളവർ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാൾക്കും അത്തരമൊരു പരാമർശം നടത്താൻ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കർക്കശമായ നടപടികളും ജോർജിന്റെ പേരിൽ എടുക്കേണ്ടതാണ്.


Full View



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News