കാസര്‍കോട്ട് സ്ഫോടകവസ്തുക്കളുടെ വന്‍ശേഖരം പിടികൂടി
ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമടക്കം സ്ഫോടക വസ്തുക്കളുടെ വൻശേഖരമാണ് പിടികൂടിയത്
കാസർകോട്: കെട്ടുംകല്ലിൽ സ്ഫോടക ശേഖരം പിടികൂടി. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമടക്കം സ്ഫോടക വസ്തുക്കളുടെ വൻശേഖരമാണ് എക്സൈസ് സംഘം പിടികൂടിയത്. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ കാറിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ലഹരികടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. അപ്പോഴാണ് മുസ്തഫയുടെ കാറില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുസ്തഫയുടെ വീട്ടിലും പരിശോധന നടത്തി. 2150 ഡിറ്റനേറ്ററുകളും 13 ബോക്സ് ജലാറ്റിന്‍ സ്റ്റിക്കും 600 ഓർഡിനറി ഡീറ്റെനേറ്റർസുമാണ് പിടികൂടിയത്.
കര്‍ണാടകയിലുള്ള ക്വാറികളിലേക്കുള്ളതാണ് സ്ഫോടകവസ്തുക്കളെന്നാണ് മുസ്തഫ പറഞ്ഞത്. എന്നാല്‍ കാസര്‍കോട്ടെ അനധികൃത ക്വാറികളിലേക്കാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.