കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

എറണാകുളം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി

Update: 2022-05-15 05:30 GMT
Editor : afsal137 | By : Web Desk
Advertising

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ. മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽ കൂറ്റൻ വൃക്ഷം കടപുഴകി വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. 3 വൈദ്യുതി പോസ്റ്ററുകൾ ,ട്രാൻസ്‌ഫോർമറുകളും വീടിന്റ ഓടുകളും തകർന്നിട്ടുണ്ട്. കനത്ത മഴയിൽ പശ്ചിമകൊച്ചി മേഖല വെള്ളക്കെട്ടിലായി

കല്ലമ്പലത്ത് കനത്ത മഴയിൽ വാകമരം വീണതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. അതേസമയം, കൊല്ലം ജില്ലയിൽ മഴയ്ക്ക് ശമനമുണ്ട്. ജില്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. കൊല്ലം താലൂക്കിൽ രണ്ടു വീടുകളും പത്തനാപുരം താലൂക്കിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്. കൊട്ടാരക്കരയിൽ പുലമൺ തോട് കരകവിഞ്ഞ് ഒഴുകി. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. 111 പേരെ ബോണക്കാട് നിന്നും മാറ്റി. 86 പേരെ സ്‌കൂളിലേക്കും 25 പേരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്.

എറണാകുളം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. പനമ്പിള്ളി നഗർ, സൗത്ത് പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അഗ്‌നിഷാമാനസേന കണ്ട്രോൾ റൂം തുറന്നു.(-0471 2333101, 9497920015,101,). ഇന്നും നാളെയും കേരളത്തിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപിലും കാലവർഷം ഇന്നെത്തും. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെ.മി വീതം ഉയർത്തിയിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News