സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു: 40 ഡിഗ്രിക്ക് മുകളിൽ ഉയരുമെന്ന് മുന്നറിയിപ്പ്
ഏപ്രില്‍,മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യവാരമെത്തിയത്
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.പലയിടങ്ങളിലും ഇന്നും 40 ഡിഗ്രിക്ക് മുകളില്‍ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. പ്രവചനം തെറ്റിച്ച് പലയിടങ്ങളിലും ചൂട് ഒറ്റയടിക്ക് നാല് ഡിഗ്രി വരെ വര്‍ധിച്ചു. ഏപ്രില്‍,മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യവാരമെത്തിയത്.കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പലയിടങ്ങളിലും ചൂട് 40 ഡിഗ്രിക്ക് മുകളില്‍ കടക്കുന്നതും അസാധാരണം. ഇന്നും കനത്ത ചൂടുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ആശങ്കപ്പെടുത്തുന്നതാകും സ്ഥിതി. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.